തോരാമഴ 🥺 Part-1

Part -1
“ഉമ്മാ....ഉമ്മാ ഞാൻ ഇറങാണ്”
"നിക്ക് മൊളെ ചോറ്റുപാത്രം ഏടത്തീല്ല ഉമ്മ ഭക്ഷണം കൊണ്ട് ഉമ്മറത്തേക്ക് കിതച്ചുകൊണ്ട് ഓടിവന്നു
"ന്നാ ഇത് എടുക്കാതെ പോയാലെങ്ങനാ ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ...”
"ആ ഉമ്മാ ഞാൻ മറന്നുപോയതാണ് " അവൾ ഉമ്മയുടെ കണ്ണിലേക്ക് നോക്കികൊണ്ട് പറഞ്ഞു
"ആ ന്നാ മോള് ചെല്ല് നല്ലോണം പഠിക്കണം ട്ടോ ..." “ഓ പഠിച്ചോളാവേ " എന്നവൾ ഒരു ചെറു കനത്താൽ പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങി
സ്കൂളിലേക്ക് നടന്നാണ് ഓൾ പോവാർ
ഇടുങ്ങിയ ആ ഇടവഴിയിലൂടെ അവൾ നടന്നു നീങ്ങാൻ തുടങ്ങിയതും മനസ്സിനുള്ളിലൊരു വിങ്ങൽ പോലെ ഉമ്മ പറഞ്ഞപോലെ എത്ര കഷ്ടപ്പെട്ടുകാണും ഉമ്മ രാവിലെ മുതൽ രാത്രി വരെ ഒരു തരി വിശ്രമം പോലുമില്ലാതെ ഉമ്മ ഓടുകയാണ്
ഒന്ന് ഊര നിവർത്താൻ പോലും ഉമ്മാക്ക് സമയം കിട്ടാറില്ല എന്നിട്ടും കറിയിൽ ഉപ്പ് പോരാ മുളക് പോരാന്നെല്ലാം പറയാൻ ഒട്ടും വീട്ടിലെ ആരും മടിക്കാറില്ല ഒരുപക്ഷെ ഉമ്മാനെ കുറിച്ചാരും ഒരു നിമിഷം ചിന്തിക്കാൻ ശ്രമിച്ചുകാണില്ല എന്നവൾ സാരം കണ്ടെത്തി.... ഈ ചിന്തകൾക്കിടെ അവൾ നടക്കാൻ മറന്നിരുന്നു
അവൾ പെട്ടെന്നുതന്നെ കിതപ്പോടു കൂടെ ഓടാൻ തുടങ്ങി
മോൾക്ക് നല്ലോണം പഠിക്കാൻ കഴിഞ്ഞാമതിയായിരുന്നു. എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഉമ്മ മറ്റു പണികളിലേക്ക് നീങ്ങി
ഉച്ചയോടെ വയറ്റിൽ നിന്നൊരു കാളിച്ച അപ്പോഴാണ് താൻ പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല എന്നുമ്മാക്ക് മനസ്സിലായത് വീട്ടിലെ മറ്റുള്ളവരെ ഊട്ടുന്ന തിരക്കുകൾക്കിടെ ഉമ്മ സ്വയം വിശപ്പെല്ലാം മറന്നിരുന്നു ഭക്ഷണത്തിനു വേണ്ടി ഉമ്മ പാത്രം എടുത്തുകൊണ്ട് മേശക്കരികെ എത്തി ഭക്ഷണം വെച്ച പാത്രം തുറന്നു നോക്കിയതും പാത്രത്തിന്റെ അടിഭാഗം മാത്രമേ കണ്ടുള്ളു ഒരു ചെറു പുഞ്ചിരിയോടെ മക്കൾ നല്ലോണം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന തിരിച്ചറിവിൽ സ്വയം ആ ഉമ്മ വിശപ്പടക്കി തുടക്കാനുള്ള കോലെടുത്തുകൊണ്ട് ഉമ്മ വീണ്ടും പണികളിലേക്ക് നീങ്ങി
പണികൾ ഒന്ന് കഴിഞ്ഞ ശേഷം ഒരു നേരീയ ഷീണം പോലെ അനുഭവപ്പെട്ടപ്പോൾ ഉമ്മ ഒന്ന് ബെഡിൽ തല മിനുറ്റുകൾക്കകം സ്കൂൾ കഴിഞ് പൊന്നു വീട്ടിലേക്ക് ഓടി വന്നു
വീട്ടിലെത്തുന്നതിന് മുമ്പേ തന്നെ ഉമ്മാ ഉമ്മാ എന്നുള്ള വിളി തുടങ്ങുന്നത് അവളുടെ പതിവായിരുന്നു
"ആ ദാ വെര്ന്” ഉമ്മ അകത്തുനിന്നു ഉറക്കെ പറഞ്ഞു ആ വന്നല്ലോ വനമാല ഉമ്മ ചിരിച്ചുകൊണ്ട് അവളുടെ ബാഗ് കയ്യിൽ വാങ്ങി കൊണ്ട് പറഞ്ഞു തിരിച്ചും ചിരിച്ചുകൊണ്ട് അവൾ ചായ എന്നും
വാ അടുക്കളേല്ക്ക് ഇരിക്ക്
മ്മാ ന്താ കഴിക്കാൻ ഉള്ളത് ഓളെ അടുത്ത സ്ഥിരം ചൊദ്യം
ആ കുപ്പിൽ മിച്ചർ ണ്ട് അതെടുത്തോ ഒകെ സെറ്റ് എന്നും പറഞ്ഞുകൊണ്ട് അവൾ അടുക്കളയിൽ ഇരിപ്പുറപ്പുച്ചു ചായ വലിച്ചു കുടിക്കുന്നതിനിടയിൽ ഉമ്മ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും അവൾ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു
ഉമ്മ അവളുടെ ഓരോ കാര്യങ്ങളെ കുറിച്ചും ഏറെ ശ്രദ്ധ പുലർത്തിയിരുന്നു
അവളുടെ മുഖമൊന്ന് വാടിയാൽ
മനസ്സൊന്ന് തളർന്നാൽ വാക്കൊന്ന് ഇടറിയാൽ ഉമ്മാക്ക് മനസ്സിലാകുന്നത് പോലെ മറ്റൊരാൾക്കും അവളെ മനസ്സിലായിരുന്നില്ല
പ്ലസ് ടു പടിക്കണ പൊന്നു അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിയാണ് പഠിച്ചു നല്ല ഒരു നിലയിൽ എത്തണം എന്നവൾ മനസ്സിൽ ഉറപ്പിച്ച ഒന്നായിരുന്നു
അവൾക്ക് ഒരു ഏട്ടനാണ് കൂട്ട്
ഉപ്പ ഗൾഫിൽ ആണ്
അങനെ പെട്ടെന്ന് ഒരുദിവസം ഉമ്മയുടെ ഫോണിലേക്ക് ഒരു കാൾ വന്നു ഉമ്മ ഫോൺ എടുത്തതും തല കറങ്ങി നിലത്തു വീണു ക്ലാസ് കഴിഞ്ഞ പൊന്നു പതിവുപോലെ
ഉമ്മാ ഉമ്മാ എന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്കോടി വാതിൽ ചാരിയിട്ടതായിരുന്നു അവൾ അകത്തു ചെന്നതും നിലത്തു കിടക്കുന്ന ഉമ്മയെയാണ് കണ്ടത്
അവൾക്ക് ഉമ്മാ എന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല അവൾ പരിബ്രമിച്ചു കിതച്ചുകൊണ്ട് അവൾ ഉമ്മയെ തട്ടി കൊണ്ടിരുന്നു അനക്കം ഇല്ലാത്ത ഉമ്മയുടെ മുഖത്തേക്ക് അവൾക്ക് നോക്കാൻ പോലും കഴിഞ്ഞില്ല ഹൃദയം തളർന്നു
അവൾ ഫോൺ എടുത്തുകൊണ്ട് അവളുടെ ബ്രദർ നെ വിളിച്ചു കേട്ടതും ബ്രദർ അരികെ എത്തി ഉമ്മയെ ചാരിക്കിടതി മുഖത് വെളളം കുടഞ്ഞു
പതിയെ ഉമ്മ കണ്ണുതുറന്നു ഫോണിലേക്ക് ചൂണ്ടി കാണിച്ചു…!!
(തുടരും)
Story copied from ig ac: typewriter_she
Comments
Post a Comment