ഡയറി part-1
Part-1
വീട്ടിലെത്തിയപ്പോൾ മുതൽ ആകെ ഒരു നിശബ്ദത സാധാരണ തന്നെ കാണുമ്പോൾ ഓടി വരാറുള്ള അനിയത്തി പെണ്ണ് മുറിയിൽ ഒറ്റയ്ക്കിരിക്കുന്നു. വീട് ആകെ ഒന്ന് ഉറങ്ങിയത് പോലെ അവസാനം അവൻ രണ്ടും കൽപ്പിച്ച് അമ്മയോടും അച്ഛനോടും കാര്യം തിരക്കി.
അമ്മ പറഞ്ഞത് കേട്ട് അവൻ ശരിക്കും ഞെട്ടി: അതെ തന്റെ കുഞ്ഞ് പെങ്ങൾക്ക് ഒരു പ്രണയമുണ്ട് പോലും. 21 തികഞ്ഞിട്ട് രണ്ടുമാസം ആയതേയുള്ളൂ ഇതുവരെ അവളുടെ കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞത് ഞാനാ ഇപ്പോ ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഒരാങ്ങള എന്ന സ്ഥാനത്ത് അവൻ ചിന്തിച്ചു
തന്നെക്കാൾ ഏഴ് വയസ്സിനു താഴെ പ്രായമുള്ള അവൾ ഒരു അനിയത്തി എന്നതിലുപരി മോളായിട്ട് അവൻ വളർത്തി എന്നിട്ടും ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടവൾ എന്നോട് പറഞ്ഞില്ല എന്നോർത്ത് വിഷമിച്ചു.
പിന്നൊന്നും നോക്കിയില്ല രണ്ട് കൽപ്പിച്ച് അവളുടെ മുറിയിലേക്ക് ചെന്നു കണ്ടു ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നവളെ നടന്ന് അവളുടെ അടുത്തേക്ക് ചെന്നു എഴുന്നേൽപ്പിച്ച് അമ്മയിൽ നിന്ന് കേട്ട കാര്യങ്ങൾ
അവളോട് ചോദിച്ചു.
എന്നാൽ ആ അനിയത്തി പെണ്ണിന്റെ മറുപടി കേട്ടു അവൾ ശരിക്കും തളർന്നു.
അവൾ പറഞ്ഞു തുടങ്ങി.
'ഏട്ടൻ അറിയോ ആ ഡയറി കിട്ടിയത് പിന്നെ അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല ആരാ എന്തായെന്ന് കേൾക്കാൻ പോലുള്ള മനസ്സ് അവർ കാണിച്ചില്ല ഒരുപാട് തല്ലി ആദ്യായിട്ട് അച്ഛൻ ഇങ്ങനെ തല്ലുന്നത് കല്യാണാലോചന തുടങ്ങിയിട്ട് എനിക്ക് ജാതകമുണ്ടെന്ന് അറിഞ്ഞുകൊണ്ട് എനിക്കിഷ്ടമില്ലാത്ത ഒരാളെ കൊണ്ട് എന്നെ പിടിച്ചു കെട്ടിക്കാൻ നോക്കുവാ
"എൻറെ മോള് പറ ആരാ അവൻ ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നും മാറി. ഒരച്ഛന്റെ പക്വതയോടെ അവൻ ചോദിച്ചു.
"കോളേജ് വെച്ച് പല മുഖങ്ങൾ കാണുന്നതിൻറെ ഇടയിൽ എന്നെമാത്രം ശ്രദ്ധിക്കുന്ന കണ്ണുകൾ ഞാൻ
ശ്രദ്ധിച്ചു പിന്നെ അറിഞ്ഞത് പുതുതായിട്ട് വന്ന ഗസ്റ്റ് ലെച്ചറാണ് എന്ന്ഞാൻ അങ്ങോട്ട് ഒന്നിനും പോയിട്ടില്ല എന്ന് ഇങ്ങോട്ട് വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരുപാട് നിരസിച്ചു അവസാനം മരിച്ചുകളൊന്നും പറഞ്ഞപ്പോഴാണ് എൻറെ മനസ്സിൽ മൊട്ടിട്ട കുഞ്ഞുമോഹം ഞാനും പറഞ്ഞു പിന്നെ പതിയെ പതിയെ അടുത്ത് പ്രണയത്തിലേക്ക് വഴി മാറി ഭ്രാന്തമായ പ്രണയത്തിലേക്ക്.
ഏട്ടൻ അറിയോ എന്നോട് ചോദിച്ചതാ പെണ്ണാലോചിച്ചു വീട്ടിലേക്ക് വരട്ടെ എന്ന്. അപ്പോഴാണ് ഞാൻ പറഞ്ഞ് ഏട്ടൻ വന്നിട്ട് കണ്ടിട്ടൊക്കെ തീരുമാനിക്കാം എന്ന്. പക്ഷേ അപ്പോഴത്തേക്കും എല്ലാം അറിഞ്ഞു അമ്മേ അച്ഛനും."
ഒരു പൊട്ടി കരച്ചിലിൽ അവൾ അത്രയും നിർത്തിയപ്പോൾ അവൻ പറയാൻ വാക്കുകൾ ഇല്ലായിരുന്നു
Copied from ig acc: _.thudippu._19
തുടരും

Comments
Post a Comment