റാനാ💔 Part-2
Part-2
ഇവളാണ് ഞാൻ പറയാറുള്ള ആ പെണ്ണ് റാനാ. അവന്റെ ഫ്രഡ്സ് ഒന്നു ഞെട്ടി ..!! ആഹ കൊള്ളലോഡാ അവളെ തന്നെ വീണ്ടും കാണാനും അടുക്കാനും അവസരം കിട്ടിയല്ലോ.
Ramees: “ആടാ പക്ഷെ അവൾ എന്നെ മൈൻഡ് ചെയുന്നില്ലടാ”
റമീസിന്റെ ഫ്രഡ്സ് ചോയ്ച്ചു “നീ അവളെ പ്രൊപ്പോസ് ചെയ്തോ ഇല്ലല്ലോ പിനെങ്ങനെ അവളെ മനസിലിരിപ് നമക്ക് അറിയാൻ പറ്റും. നീ അവളെ പോയ് പ്രൊപ്പോസ് ചെയ്. അവൾ എങ്ങനെ പ്രതികരിക്കുമെന്ന് നോകാം”
പക്ഷെ റമീസ് അതിനു തയ്യാറായില്ല. “ഇല്ലടാ അവൾ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ അത് എനിക്ക് സഹിക്കാൻ കഴിയില്ലാ”
“എന്ന ഞങൾ പോയ് പറയാം നിനക്ക് ഇഷ്ടാന്ന്”
അതിനും അവൻ സമ്മതിചില്ല. അവസാനം കൂട്ടുകാരുടെ വാക്ക് കേട്ട് രണ്ടും കല്പിച്ചു അവൻ റാനായെ പ്രൊപ്പോസ് ചെയ്യാൻ പോയ്. വൈകുനേരം ബസ് കാത്ത് നിന്നപ്പോഴാണ് റമീസ് അവളെ പ്രൊപോസൽ ചെയ്യാൻ പോയത്. സ്റ്റാൻറിൽ അവൾ നില്കുന്നത് കണ്ട് അവളെ അടുത്തേക് പോയിട്ട് റാനാ എന്ന് വിളിച്ചു. റാന തിരിഞ്ഞു നോക്കി.
റമീസ് : “എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു”
റാനാ : “ആ പറയി”
റമീസ് : “റാനാ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് ആദ്യായിട്ട് നിന്നെ കണ്ടത് മുതൽ ഞൻ എങ്ങനാ പറയുന്നത് എന്ന് വിചാരിച്ചു ഇരികാർന്നു”
റാനാ ഒന്നും തന്നെ മിണ്ടിയില്ല. അപ്പോഴേക്കും ബസ് വന്നു
അവൾ വേഗം തന്നെ അതിൽ കേറി.
റമീസ് റാന എന്ന് വിളിച്ചു അവൾ തിറിഞ്ഞു നോക്കില. അവൾ വിട്ടിൽ എത്തി
അന്ന് മുഴുവനും അതിനെക്കുറിച് തന്നെ ആയിരുന്നു അവൾ ചിന്തിച്ചത്. നാളെ ഞാൻ എന്ത് മറുപടി കൊടുകും എന്ന്. രാത്രി ഫുഡ് കഴിക്കാനായി ഉമ്മ വിളിക്കാൻ വന്നപ്പോ
ഉമ്മ : ന്താ മോളെ നിനക്ക്.
റാനാ : ഇല്ലമ്മ ഒന്നുല്ല ഞാൻ ഇവിടെ ചുമ്മാ ഇങ്ങനെ കിടന്നത്. വാപ്പി വന്നോ?!
“ആഹ് വന്നു അതാഹ്ഹ് നിന്നെ കഴിക്കാൻ വിളിക്കാൻ വാപ്പി പറഞ്ഞു അതാ നിനെ വിളിക്കാൻ വന്നതാ ഞാൻ. എനിട്ട് താഴേക്കു പോര്.”
ഫുഡ് ഒകെ കഴിച് ഇഷ നിസ്കാരം കഴിഞ്ഞു അവൾ പെട്ടന്ന് തന്നെ റൂമിൽ പോയി. അല്ലെങ്കിൽ അവൾ വാപ്പാടെ കൂടെ കുറച്ചു ടൈം കഥ പറഞ്ഞു ഇരിക്കുമായിരുന്നു. ഉമ്മാടെൽ വാപ്പി ചോയ്കേം ചെയ്ത് ഇന് റാനാകുന്ത് പറ്റി ഒരു മിണ്ടാട്ടം ഇല്ലല്ലോ.
ഉമ്മ പറഞ്ഞു അറീലഅഹ് ഓൾക് തലവേദന വല്ലോം ആയിരിക്കും.
അങ്ങനെ പിറ്റേന്നു രാവിലെ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.വീട്ടിൽ നിന്നു ബസ് സ്റ്റോപ്പ് വരെ കുറച്ചു നടക്കണം. അതിനിടയിൽ റാനയുടെ കൂട്ടുകാരികൾ ചോയ്ക്കാൻ തുടങി.
“ഡി നിനക്ക് ആ റമീസിനെ നേരത്തെ അറിയോ? എങ്ങനാ അറിയാം നിനക്ക് അവനെ?”
റാനാ പറഞ്ഞു “ആ എനിക്ക് അറിയാം...”
To be continued

Comments
Post a Comment