തോരാമഴ 🥺 Part-2
Part-2
അവരിരുവരും ഫോൺ എടുത്തുകൊണ്ട് കാൾ ലോഗ് നോക്കിയപ്പോൾ ഒരു ഗൾഫ് നമ്പറിൽ നിന്നാണ് കാൾ വന്നത്..
തിരിച്ചു വിളിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് അവർ നമ്പർ സേവ് ചെയ്തു whatsapp call ഇൽ ആ നമ്പറിൽ കണക്ട് ചെയ്തു..
റിങ് ചെയ്യുമ്പോയെല്ലാം അവരിരുവരുടെയും ഹൃദയം പിടച്ചു കൊണ്ടിരുന്നു. അവർ ഭീതിയോടെ ഹെലൊ എന്ന് പറഞ്ഞു
"ഹെലൊ ഞാൻ നിങ്ങളുടെ ഉപ്പയുടെ കൂടെ റൂമിൽ താമസിക്കുന്ന ആളാണ് മക്കളെ ഉപ്പാക്ക് മുന്നേ എന്തെങ്കിലും ശാരീരികമായ അസ്വസ്ഥത ഉണ്ടായിരുന്നോ ? "
എന്നവർ ചോദിച്ചതും മനസ്സിന് തീരെ കട്ടിയില്ലാത്ത പൊന്നു വെമ്പാന് തുടങ്ങി..
"ഇല്ലാലോ കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് മകൻ പറഞ്ഞു എന്താ അങ്കിൾ അങനെ ചോദിച്ചേ ?"
"ആണോ...മോനെ ഉപ്പാക്ക് പെട്ടെന്നൊരു നെഞ് വേദന ഞങ്ങൾ റൂമിൽ ഇല്ലാത്ത സമയമായിരുന്നു അത് ഞങ്ങൾ കണ്ടതും ഉപ്പാനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു " എന്നവർ പറഞ്ഞുതീരുന്നതിനു മുമ്പേ മകൻ
"അങ്കിൾ ഉപ്പാക്ക് കുഴപ്പം ഒന്നും ഇല്ലാലോ ?!"
ഇത് കേട്ടപ്പോൾ അവർ പറഞ്ഞു
"ഇല്ല മോനെ ഡോക്ടർ ചോദിക്കാൻ പറഞ്ഞതായിരുന്നു മുന്നേ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന് അതാ ഞാൻ വിളിച്ചു പേടിക്കാനൊന്നും ഇല്ല ഒകെ ആണ് ഉമ്മനൊട് വെജാറാവണ്ടാന്ന് പറി "
ഉപ്പയുടെ ഫോൺ കാൾ ഇൻ കാതോർത്ത്കൊണ്ട് ദിവസങ്ങൾ പിന്നിട്ടു..
ഉപ്പയുടെ ശബ്ദം കേൾക്കാൻ ആ കുടുംബം വെമ്പി ..സ്കൂളിലേക്ക് പോകാൻ വീടിന്റെ കോലായിൽ ഉമ്മയുടെ വരവും കാത്ത് പൊന്നു ഇരുന്നപ്പോൾ ഉപ്പയുടെ വരവ് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു..
ആംബുലൻസിന്റെ സൈറൺ അവളുടെ കാതുകളിൽ മുഴങ്ങി ശരീരത്തിൽ നിന്നും തന്റെ ജീവന്റെ പാതി അറ്റുവീഴുന്നതു പോലെ അവൾക്കനുഭവപ്പെട്ടു
“ഉ....ഉമ്മാ.....” എന്നവൾ തൊണ്ടപൊട്ടി വിളിച്ചു
അടുക്കളയിൽ നിന്നും ഓടി കിതച്ചു ഉമ്മ
ഉമ്മറത്തേക്കെത്തി കാലങ്ങളോളം ഭർത്താവിനെ കാണാതെ സ്വന്തം ജീവിതം മക്കൾക്കും ഭർത്താവിനും വേണ്ടി മാത്രം ജീവിച്ച ആ ഉമ്മാക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല പതിയെ അടുത്തുള്ള ചുമരുചാരി ഉമ്മ ചാഞ്ഞു കിടന്നു
വെമ്പികൊണ്ട് അവർ പൊന്നുവിനെ ചേർത്ത് പിടിച്ചു കണ്ണിൽ നിന്നും കണ്ണീരൊഴുക്കി അവർ
ആംബുലൻസിൽ നിന്നും പുറത്തേക്കെടുക്കുന്ന വെള്ളയിൽ പുതഞ്ഞ അവരേറെ കാണാനും കേൾക്കാനും ആഗ്രഹിച്ച …
എന്നാൽ പിന്നീടവർക്ക്..
കേൾക്കാൻ സാധിക്കാത്ത അവരുടെ ജീവന്റെ നിലനിൽപ്പിന് കാരണമായ ചെറുപ്രായത്തിൽ തന്നെ കുടുംബത്തിനും മക്കൾക്കും വേണ്ടി
പ്രവാസ ജീവിതത്തിലേക്ക് കാൽവെച്ച ഉപ്പയെ അവരുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ആ കാഴ്ച അവരെ മാനസികമായി തളർത്തി..
ചുണ്ടുകൾ വിതുമ്പി
കാലുകൾ കുഴഞ്ഞു
കണ്ണുകൾ തടിച്ചു
ഹൃദയം വേഗത്തിൽ തുടിച്ചു
“ഉ...ഉപ്പാ ..”
എന്നവൾ ഉറക്കെ വിളിച്ചു എന്നാൽ ആ വിളിക്ക് തിരിച്ചു പൊന്നു മൊളെ എന്ന് വിളിക്കാൻ ഉപ്പയുടെ മനസ്സ് ആഗ്രഹിച്ചെങ്കിലും അവർക്കത്തിന് സാധിച്ചില്ല
“ഞാന് നാട്ടിലേക്ക് പെട്ടെന്നുതന്നെ വരും ..”
എന്ന ഉപ്പയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു
ഇങ്ങനെയൊരു തിരിച്ചുവരവ് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു
വിളിക്കുമ്ബോയൊക്കെ മോൾക്ക് എന്താ
കൊണ്ടുവരേണ്ടത് എന്ന ചോദ്യത്തിന് അവളെന്നും മറുപടി പറഞ്ഞിരുന്നത് ഉപ്പ ഉപ്പയെ കൊണ്ടുവന്നമതി എന്നായിരുന്നു
ഉപ്പയെ ഒന്ന് വാരിപ്പുണരാൻ അവൾ കിതച്ചു
കണ്ണീർ വാർത്തുകൊണ്ട് ശബ്ദം പുറത്തേക്ക് എടുക്കാൻ സാധിക്കാതെ ഉമ്മറത്തു ചാരി ഇരുന്ന് വിതുമ്പുന്ന ഉമ്മയെ ആംബുലൻസ് ഡ്രൈവറും കൂടെ യുള്ളവരും പ്രയാസത്തോടെ നോക്കി
പതിയെ അവൾ ആംബുലൻസിന്റെ അടുത്തേക്ക് ചെന്നു
“ഉപ്പാ നോക്കി ഞാനാ ങ്ങളെ പൊന്നു ങ്ങൾ എന്നെ കാണാൻ വന്നതല്ലേ..
കണ്ണുതുറന്ന് ഒന്ന് നോക്കി ഉപ്പാ ..”
എന്ന് പറഞ്ഞുകൊണ്ട് അവൾ ആർത്തലച്ചു കരഞ്ഞു ചുറ്റുമുള്ളവർ വീർപ്പുമുട്ടി
അവളുടെ ഉറ്റ സുഹൃത് അവളുടെ തോളത്തു തട്ടികൊണ്ട് അവളെ ചേർത്തുപിടിച്ചു
എല്ലാവരെയും ഒരു നിമിഷം നിശ്ചലമാക്കിയ കാഴചയായിരുന്നു അത്
പതിയെ ശരീരം വീട്ടിലേക്ക് കയറ്റി തന്റെ തട്ടത്തിന്റെ ഒരു തല ചുണ്ടുകളോട് ചേർത്തുപിടിച്ചു ആ ഉമ്മ വിതുമ്പി
തന്റെ ജീവന്റെ പാതി അറ്റു വീണത് കണ്ട ആ ഭാര്യക്ക് കരയാനല്ലാതെ മറ്റെന്തിനും സാധിച്ചില്ല
വീട്ടിൽ ഇല്ലായിരുന്ന മകൻ അങ്ങാടിയിൽ നിന്നും ആളുകൾ പതിയെ എന്തോ പറയുന്നതായി തോന്നിയപ്പോൾ എന്താ ഇക്കാ കാര്യം എന്ന് അവിടുത്തെ ഒരാളോട് തിരക്കി മോൻ ഒന്ന് വീട്ടിലേക്ക് ചെല്ല് എന്നത് കേട്ടതും അവന്റെ മനസ്സിന് എന്തോ ഒരു വല്ലായ്മ പോലെ അവനനുഭവപ്പെട്ടു അവൻ ഒരാളുടെ ബൈക്ക് ഇൽ കയറി
വീടിനടുത്തെത്തിയപ്പോയേക്കും ഒരുപാട് ആളുകളും വണ്ടികളും അവന്റെ വീട്ടിലേക്ക് കുതിക്കുന്നത് കണ്ടതും അവന്റെ കണ്ണുകൾ ഇരുട്ടടിച്ചു
അവന്റെ തല ചുറ്റി..
(തുടരും..)

Comments
Post a Comment