തോരാമഴ 🥺 Part-3
Part-3
ഉപ്പയുടെ വേർപാട് അവരെ മൂന്നുപേരെയും മാനസികമായി തളർത്തി ഓരോ നിമിഷവും ഉപ്പയുടെ ഓർമ്മകൾ അവരുടെ മനസ്സിൽ അലതല്ലിക്കൊണ്ടിരുന്നു
പൊന്നു പ്ലസ് ടു കഴിഞ്ഞു
ഇനിയെന്ത് എന്ന വലിയ ചോദ്യത്തിന് മുന്നിൽ അവൾ ആശ്ചര്യത്തോടെ നിന്നു
ഉപ്പയുടെ ആഗ്രഹം പോലെ പഠിച്ച നല്ല ഒരു ജോലി അവൾക്ക് വാങ്ങണം എന്നതായിരുന്നു അവളുടെ ലക്ഷ്യം
ഉമ്മയുടെ പണ്ടത്തെ പോലെയുള്ള സംസാരം എല്ലാം വീട്ടിൽ നിന്ന് ഇല്ലാതായതോടെ ആ വീട്ടിലെ സന്തോഷവും സമാധാനവും എല്ലാം നഷ്ട്ടപ്പെട്ടിരുന്നു തന്റെ പ്രിയതമന്റെ മരണം ഉൾക്കൊള്ളാൻ ഇന്നും കഴിയാതെ ആ ഹൃദയം വിങ്ങികൊണ്ടിരുന്നു.
ശാരീരികമായും ഉമ്മ ഏറെ തളർന്നിരുന്നത് കാരണം ഒരു ജൊലിയെ കുറിച്ചൊന്നും ഉമ്മാക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല
കുറച്ച കാലം നാട്ടുകാരും കുടുംബക്കാരും കൂടി എല്ലാം സാമ്പത്തിക സഹായം നൽകിയെങ്കിലും എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ
അങനെ അജുവിന് അവരുടെ ഒരു ബന്ധു വിന്റെ കമ്പനിയിൽ ജോലി ശരിയായതോടെ വീട്ടിൽ വീണ്ടും അടുപ്പ് പുകഞ്ഞു
വാടി തളർന്ന പൊന്നുവിന്റെ മനസ്സിൽ വീണ്ടും സ്വപ്നങ്ങളുടെ നാമ്പുകൾ മൊട്ടിട്ടു
ഉമ്മയുടെ മനസ്സിനെ ആശ്വാസം എന്ന മായാജാലം പതിയെ തലോടി
അജുവിന്റെ തുച്ഛമായ ശമ്പളത്തിൽ നിന്നും അഡ്ജസ്റ്മെന്റുകളിലൂടെയാണെങ്കിലും അവരുടെ കൊച്ചു ജീവിതം മുന്നോട്ട് നീങ്ങി
ഉമ്മയുടെ മുഖത് നിന്ന് മാഞ്ഞുപോയ വെളിച്ചം പതിയെ തിരികെ വരുന്നതായി മക്കൾക്ക് അനുഭവപ്പെട്ടെങ്കിലും
ഹൃദയത്തിൽ ആയത്തിൽ പതിഞ്ഞ ആ മുറിവ് ഒരിക്കലും ഒരു മരുന്നുകൊണ്ടും സുഖപ്പെടുത്താനാവുന്നതല്ലായിരുന്നു മകളുടെ ഭാവിയെ കുറിച്ചുള്ള ഭയവും ഭീതിയും ഉമ്മയുടെ ഇടുങ്ങിയ മനസ്സിന്റെ ഒരു അറ്റത് ഇടം നേടി എന്നിരുന്നാലും മോൾ പടിക്കട്ടെ എന്ന് ഉമ്മ കരുതി
ഡിഗ്രി സൈക്കോളജി തിരഞ്ഞെടുത്തുകൊണ്ട് പൊന്നു പഠനം തുടർന്ന് മനുഷ്യ മനസ്സിനെ ആയത്തിൽ പഠിക്കുവാൻ അവൾ എപ്പോഴും ആഗ്രഹിച്ചിരുന്നു
പഠനം നല്ലപോലെ മുന്നോട്ട് നീങ്ങിയെങ്കിലും ഏകാന്തതയുടെ കൂരിരുട്ടിൽ നിന്ന് കരകയറാൻ പറ്റാതെ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിയ ഉമ്മയുടെ ഹൃദയ വേദന അവളെ എന്നും അലട്ടിയിരുന്നു
ഉമ്മയുടെ സന്തോഷത്തെ പഴയതുപോലെ തിരിച്ചു കൊണ്ടുവരാൻ അവൾ മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ചു
വൈകുന്നേരം സ്കൂൾ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഉമ്മയുടെ സന്ദോഷത്താലുള്ള മുഖമായിരുന്നു അവളെ ഒരിക്കലും ചിരിക്കില്ല എന്ന് നിനച്ചാലും ചുണ്ടിൽ പുഞ്ചിരി വിടർത്തിയിരുന്നത്
വൈകുന്നേരങ്ങളിലെ സംസാരവും രാത്രിയിലെ ഉപ്പയെ വീഡിയോ കാൾ ചെയ്യുന്നതെല്ലാം അവൾ ഓർത്തതും കണ്ണുകൾ നനഞ്ഞു ഉപ്പയ്ക്ക് വേണ്ടി അവൾ തേങ്ങി കൊണ്ട് പ്രാത്ഥിച്ചു
“എങ്കിലും എന്റെ ഉപ്പാനെ എന്തിനാ ഇത്ര നേരത്തെ കൊണ്ടുപോയെ”
എന്ന് പറഞ്ഞതുകൊണ്ട് അവൾ കണ്ണീർ വാർത്തു പതിയെ അവൾ നിദ്രയിലേക്ക് വഴുതി വീണു ഒരു വർഷം എങ്ങനെയൊക്കെയോ കടന്നു പോയി
ഒരു ദിവസം ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് ക്ഷീണിച് പൊന്നു മടങ്ങി വരുമ്പോൾ കുറച്ചു ദൂരെനിന്നു തന്നെ വീടിന്റെ ഉമ്മറത്തു കുറച്ച ആളുകൾ ഇരിക്കുന്നു അവൾ കണ്ടു ആരാവും എന്നവൾ ആശങ്കയോടെ ഉറ്റുനോക്കി അവൾ പതിയെ മുന്നോട്ട് നടന്നു...
(തുടരും)

Comments
Post a Comment